തലസ്ഥാനം സംഘര്‍ഷത്തിന്റെ കൊടുംചൂടില്‍, പോലീസ് വാഹനം കത്തിക്കാന്‍ ശ്രമിച്ചു
തലസ്ഥാനം സംഘര്‍ഷത്തിന്റെ കൊടുംചൂടില്‍. മന്ത്രി മാണി ബജറ്റ് അവതരിപ്പിച്ചതിനെ തുടര്‍ന്ന് തലസ്ഥാനത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് പിഎംജി ജംഗ്ഷനില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് വാഹനം കത്തിക്കാന്‍ ശ്രമിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി വാഹനം പൂര്‍ണമായും കത്തിനശിക്കുന്നത് തടഞ്ഞു. പോലീസ് വാനിന്റെ ഉള്‍വശം പൂര്‍ണമായും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. സമരത്തെ നേരിടാന്‍ പോലീസ് കൊണ്ടുവന്ന ഷീല്‍ഡുകളും ഹെല്‍മറ്റുകളും കത്തിനശിച്ചു. വാനിന്റെ സീറ്റുകളും അഗ്നിക്കിരയായി. പ്രതിഷേധത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha