പെറ്റമ്മയുടെ ക്രൂരത: നാലുവയസ്സുകാരിയെ അമ്മ സ്റ്റൗവില്‍ ഇരുത്തി പൊള്ളിച്ചു
തൃത്തല്ലൂരില്‍ നാലു വയസ്സുകാരിയെ അമ്മ ചൂടുള്ള ഗ്യാസ് സ്റ്റൗവിലിരുത്തി പൊള്ളിച്ചതായി പരാതി. തൃത്തല്ലൂര്‍ പടിഞ്ഞാറ് ദുബായ് റോഡിനടുത്ത് ചേര്‍ക്കര പടുവിങ്ങല്‍ ഷമീറിന്റെ മകള്‍ ഫാത്തിമയെയാണ് അമ്മ തെസ്നി പൊള്ളിച്ചത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെസ്നിക്കെതിരെ ബാലനീതി നിയമപ്രകാരം കേസെടുത്തതായി വാടാനപ്പള്ളി എസ്.ഐ. സജിന്‍ ശശി അറിയിച്ചു.
വാടാനപ്പള്ളി അല്‍നൂര്‍ ഐ.ടി.സി.യിലെ ജീവനക്കാരനായ ഷമീര്‍ മകള്‍ പഠിക്കുന്ന അങ്കണവാടിയില്‍ വ്യാഴാഴ്ച രാവിലെ 11ന് എത്തിയപ്പോള്‍ കുട്ടിയെ കണ്ടില്ല. അങ്കണവാടിയില്‍ എത്തിയില്ലെന്നറിഞ്ഞ ഷമീര്‍ വീട്ടിലെത്തിയപ്പോള്‍ മകള്‍ കരയുന്നതാണ് കണ്ടത്. നോക്കിയപ്പോള്‍ പൃഷ്ഠഭാഗത്ത് പൊള്ളിയത് കണ്ടു. ഉമ്മ ചൂടുള്ള ഗ്യാസ് സ്റ്റൗവില്‍ ഇരുത്തി പൊള്ളിച്ചതാണെന്ന് മകളില്‍ നിന്നറിഞ്ഞ ഷെമീര്‍ കുട്ടിയെ തൃത്തല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് വിധേയയാക്കി. തുടര്‍ന്ന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ഉമ്മ തന്നെ സ്റ്റൗവില്‍ ഇരുത്തിയ കാര്യം ഫാത്തിമ തന്നെയാണ് വാടാനപ്പള്ളി എസ്.ഐ.യോട് പറഞ്ഞത്. ഏതാനും ദിവസം മുമ്പ് ചൂടുള്ള ചായയുള്ള പാത്രം താടിയില്‍ വെച്ച് പൊള്ളിച്ചെന്നും കുട്ടി പോലീസിനോട് പറഞ്ഞു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് തെസ്നിക്കെതിരെ കേസെടുത്തതെന്ന് എസ്.ഐ. പറഞ്ഞു.
പല്ല് തേയ്ക്കാന്‍ വിസമ്മതിച്ചാല്‍ ഫാത്തിമയുടെ കൈകള്‍ പിന്നില്‍ കെട്ടിയാണ് തെസ്നി പല്ല് തേപ്പിക്കാറെന്നും അന്വേഷണത്തില്‍ വ്യക്തമായി. ഇതിന്റെ ചിത്രം ഷമീര്‍ പോലീസിനെ കാണിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha