ജമീലാ പ്രകാശത്തെ കൈയ്യേറ്റം ചെയ്തിട്ടില്ലെന്ന് കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ ജമീലാ പ്രകാശം എം.എല്‍.എയെ കൈയേറ്റം ചെയ്തെന്ന ആരോപണങ്ങള്‍ തള്ളി കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ രംഗത്ത്. മുഖ്യമന്ത്രിയുടെ സീറ്റിനു മുന്നില്‍ മുമ്പില്‍ നില്‍ക്കുകയായിരുന്ന തങ്ങളെ തള്ളിമാറ്റി പ്രതിപക്ഷ എം.എല്‍.എമാര്‍ കടന്നുകയറാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ശിവദാസന്‍ നായര്‍ പറഞ്ഞു.
ജമീലാ പ്രകാശം തന്നെ ഉന്തിമാറ്റുകയായിരുന്നു. അവരുടെ ശ്രമം തടഞ്ഞപ്പോള്‍ വലുതു തോളില്‍ കടിക്കുകയായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഭക്കുള്ളിലെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. നിയമസഭാ സമാജികര്‍ക്ക് ചേര്‍ന്ന പ്രവൃത്തികളല്ല പ്രതിപക്ഷ എം.എല്‍.എമാര്‍ സഭക്കുള്ളില്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha