ബജറ്റ് അവതരണം ചട്ടപ്രകാരമാണ് നടന്നതെന്ന് എന്‍ ശക്തന്, നിയമസഭയിലെ ഉപകരണങ്ങള്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സ്പീക്കര്‍
ബജറ്റ് അവതരണം ചട്ടപ്രകാരമാണ് നടന്നതെന്ന് സ്പീക്കര്‍ എന്‍.ശക്തന്. രാവിലെ ഒമ്പതിനു തന്നെ ഡയസില്‍ എത്തിയ താന്‍ ധനമന്ത്രിയെ ബജറ്റ് അവതരണത്തിന് ക്ഷണിച്ചതായി സ്പീക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്പീക്കറുടെ ഡയസ് പ്രതിപക്ഷം കയ്യേറി മൈക്കും കസേരയും തകര്‍ത്തതിനാല്‍ നിന്നുകൊണ്ട് ബജറ്റ് അവതരണത്തിന് അനുമതി നല്‍കുകയായിരുന്നു. മൈക്ക് ഇല്ലാത്തതിനാല്‍ ബജറ്റ് അവതരിപ്പിക്കാന്‍ കൈകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു . നിയമസഭയിലെ ഉപകരണങ്ങള്‍ നശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ശക്തന് പറഞ്ഞു. മാണിയുടെ സീറ്റ് മാറ്റിയത് മുഖ്യമന്ത്രിയുടെ അപേക്ഷ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha