ചോരപ്പുഴ ഒഴുകാതെ ബജറ്റ് അവതരിപ്പിച്ചതില്‍ അഭിമാനമുണ്ടെന്ന് മാണി, രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ മാത്രമാണ് പ്രതിപക്ഷവും ബി.ജെ.പിയും ശ്രമിക്കുന്നത്
എല്ലാ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളേയും മറികടന്ന് ബജറ്റ് അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. ഇന്നലെയും ഇന്നുമായി ഇവിടെ നടന്ന സംഭവങ്ങളില്‍ ഒരു വേദനയും ഇല്ല. പക്ഷേ, ഒരു ദു;ഖമുണ്ട്. കഴിഞ്ഞ 13 ബഡ്ജറ്റ് അവതരിപ്പിച്ചപ്പോഴും പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട്. ഇത്തവണ അത് പ്രതിപക്ഷം മുടക്കിയെന്നും മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വളരെ പണിപ്പെട്ടാണ് ഭരണഘടനാദൗത്യം നിറവേറ്റിയത്. ഇവിടെ ചോരപ്പുഴ ഒഴുകുമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. എന്നാല്‍ അതൊന്നും ഉണ്ടാവാതെ തന്നെ ബജറ്റ് അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ട്. ആരെങ്കിലും സ്വയം കുത്തിമുറിവേല്പ്പിച്ചോ എന്നറിയില്ല, രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ മാത്രമാണ് പ്രതിപക്ഷവും ബി.ജെ.പിയും ശ്രമിക്കുന്നതെന്നും മാണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha