ഏകനായി ഗണേശ് സഭയില്‍
കേരള നിയമസഭയില്‍ ഇത്രയേറെ സംഭവവികാസങ്ങള്‍ അരങ്ങേറിയിട്ടും യാതൊരു പ്രതികരണവുമില്ലാതെ സഭയില്‍ ഒറ്റക്കിരിയ്ക്കുകയായിരുന്നു കെ ബി ഗണേഷ് കുമാര്‍. എംഎല്‍എമാര്‍ തമ്മില്ത്തല്ലിയിട്ടും അദ്ദേഹം ഇരുന്നിടത്തുനിന്ന് ഒന്നനങ്ങുക പോലും ചെയ്തില്ല. നിലവില്‍ ഒരു പക്ഷത്തിന്റെയും കൂടെ അല്ലാത്തതുകൊണ്ടാവാം അദ്ദേഹം നിഷ്പക്ഷത പാലിച്ചത്. ഗണേശന് ആദ്യമായി സഭയില്‍ എത്തിയ 2001ല്‍ അദ്ദേഹത്തിന് നേരെ പ്രതിപക്ഷത്തിന്റെ കയ്യേറ്റം ഉണ്ടായിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്റെ ഷര്‍ട്ട് വലിച്ചു കീറുക വരെ ചെയ്തിരുന്നു. ഇത്തവണ അദ്ദേഹം നിലവിലെ മന്ത്രിസഭയില്‍ നിന്നും മുന്നണിയില്‍ നിന്നും പുറത്തായ അവസ്ഥയിലാണ്. ഔദ്യോഗികമായി ഇടതുമുന്നണിയിലെത്താനാണ് ഗണേശനും ബാലകൃഷ്ണപിള്ളയും ശ്രമിക്കുന്നത്. അതിനിടെ വെറുതെ അന്യായ ഇടപെടലുകള്‍ നടത്തി വാര്‍ത്തയില്‍ നിറയാതിരിക്കാനാകും ഗണേശന്റെ ശ്രമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha