ശനിയാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍
എം.എല്‍.എമാര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഉച്ചയ്ക്കു ചേര്‍ന്ന അടിയന്തര ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. വനിതാ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കളെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായത്തോടെ ഭരണപക്ഷം മര്‍ദ്ദിച്ചെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വനിത കൂട്ടായ്മ നടത്തുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം, ബജറ്റ് അവതരണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഗവര്‍ണറെ കാണുന്നതിനും എല്‍ഡിഎഫ് തീരുമാനിച്ചു. നിയമസഭ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും നടപടികള്‍ പാലിച്ചില്ലെന്നും ഗവര്‍ണറെ അറിയിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha