എല്‍ഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു; ഒറ്റപ്പെട്ട അക്രമങ്ങള്‍
എല്‍ഡിഎഫ് ഹര്‍ത്താല്‍ സംസ്ഥാനത്ത് ആരംഭിച്ചു. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6വരെയാണ് ഹര്‍ത്താല്‍. ഇന്നലെ ചേര്‍ന്ന എല്‍ഡി എഫ് യോഗമാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനം എടുത്തത്. എംഎല്‍എമാര്‍ക്കെതിരെ വെള്ളിയാഴ്ച നിമയസഭയില്‍ നടന്ന കയ്യേറ്റത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. സിബിഎസ്ഇ പരീക്ഷകള്‍, പാല്, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആറന്മുളയില് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എംഎല്‍എ ശിവദാസന്‍ നായരരുടെ ഒഫീസും വീടും ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫും ഇന്നലെ ഹര്‍ത്താല്‍ നടത്തിയിരുന്നു. അതേ സമയം ഞായറാഴ്ച യുഡിഎഫ് കരിദിനമാചരിക്കും. വെള്ളിയാഴ്ച നിയമസഭയിലുണ്ടായ സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ചാണു കരിദിനം ആചരിക്കുന്നത്.
രാവിലെ മുതല്‍ത്തന്നെ സര്‍വ്വീസ് നടത്തിയ കെഎസ് ആര് ടിസി ബസുകള്‍ക്കു നേരെ കല്ലേറ് ഉണ്ടായി. പ്രധാനമായും തിരുവനന്തപുരത്തും കൊല്ലം ജില്ലയിലുമാണ് ഒറ്റപ്പെട്ട ആക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലത്ത് കല്ലേറില്‍ കെഎസ് ആര് ടിസി ബസ് ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റതായി വാര്‍ത്തകളുണ്ട്. എന്നാല്‍ ഇരുചക്രവാഹനങ്ങള്‍ നിരത്തുകളിലെല്ലാം സജീവമാണ്. പലയിടത്തും എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ റോഡുകള്‍ ഉപരോധിക്കുന്നുണ്ട്. തലസ്ഥാനത്തെ പ്രധാന റോഡുകളിലെല്ലാം പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
രാവിലെ മുതല്‍തന്നെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിവരെ പോലീസ് വാഹനങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു. ട്രെയിനിലും മറ്റും എത്തിയവരാണ് വാഹനങ്ങള്‍ കിട്ടാതെ ഏറെ വിഷമിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha