മാവോയിസ്റ്റ് വേട്ടയ്ക്ക് അനിയന്ത്രിത ഫണ്ട്
സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്ന മാവോയിസ്റ്റുകളുള്‍പ്പെടെയുള്ള ദേശവിരുദ്ധ ശക്തികളുടെ ഭീഷണി നേരിടുന്നതിനു ബജറ്റില്‍ പ്രത്യേക പാക്കേജ്. തീവ്രവാദ ഭീഷണികള്‍ നേരിടുന്നതിനു പണം ഒരിക്കലും തടസമാവില്ലെന്നാണു ബജറ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തു സാന്നിധ്യമറിയിച്ചിട്ടുള്ള മാവോയിസ്റ്റുകളെ പിടികൂടുന്നതിന് രണ്ടു വര്‍ഷമായി ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും ശാശ്വത പരിഹാരം കാണാനായിട്ടില്ല. മാവോയിസ്റ്റു വേട്ടയുടെ പേരില്‍ കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്ന ആരോപണവും നിലനില്‍ക്കെയാണു പണം തടസമാവില്ലെന്ന് ബജറ്റില്‍ വ്യക്തമാക്കിയത്.
201314ല്‍ 1.5 കോടിയും 201415ല്‍ 5.67 കോടി രൂപയുമാണ് മാവോയിസ്റ്റു വേട്ടയുള്‍പ്പെടെയുള്ള ദേശവിരുദ്ധ ശക്തികളെ നേരിടുന്നതിനായി സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവച്ചിരുന്നത്. രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലും ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കു പുറമേയാണ് പ്രത്യേക പ്രഖ്യാപനമായി ഇത്തവണ നിയന്ത്രണമില്ലാതെ പണം അനുവദിക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ സഹകരണത്തോടു കൂടി ഏറ്റവും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പ്രത്യേക വിഭാഗത്തെ സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചിന്റെ ഭാഗമായി രൂപീകരിക്കുമെന്നായിരുന്നു 201314 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനായി 1.5 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനു കീഴില്‍ ഐ.ആര്.ബി.യില്‍ നിന്നുള്ള സേനാംഗങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ടെന്നല്ലാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കഴിയുന്ന പ്രത്യേക വിഭാഗത്തെ രൂപീകരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha