ബ്രസീലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 42 പേര് മരിച്ചു
തെക്കന്‍ ബ്രസീലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 42 പേര് മരിച്ചു. സാന്താ കാതറീന സംസ്ഥാനത്തെ കാന്പോ അസിഗ്രീയില് ശനിയാഴ്ച രാത്രിയാണ് സംഭവം. അന്‍പത് യാത്രക്കാരുമായി പോയ ടൂര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയില്‍ നിന്നും വളയുന്നതിനിടെ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. 1300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ പന്ത്രണ്ട് പേരെ രക്ഷപെടുത്താനായതായി ഗവണ്മെന്റ് വക്താവ് വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha