പ്രതിപക്ഷം ചെയ്തത് ക്രിമിനല്‍ കുറ്റം: സ്പീക്കര്‍ ശക്തന്
നിയമസഭയില്‍ സ്പീക്കറുടെ ഇരിപ്പിടം തകര്‍ത്ത പ്രതിപക്ഷത്തിന്റെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് സ്പീക്കര്‍ എന്‍.ശക്തന് പറഞ്ഞു. ഡയസ് തകര്‍ക്കേണ്ട സാഹചര്യം പോലുമില്ലായിരുന്നു. എന്നിട്ടും ഡയസും കംപ്യൂട്ടറും തകര്‍ത്ത പ്രതിപക്ഷ എം.എല്‍.എമാരുടെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ ചീഫ് മാര്‍ഷല്‍ ആല്വിന് ആന്റണിയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അവിടം സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശക്തന്.
പ്രതിപക്ഷ എം.എല്‍.എമാര്‍ ഭരണപക്ഷത്തെ എം.എല്‍.എമാരെ അവരുടെ സീറ്റില്‍ പോയി ആക്രമിക്കുകയായിരുന്നു. അപ്പോള്‍ ഭരണപക്ഷ എം.എല്‍.എമാര്‍ പ്രതികരിച്ചിട്ടുണ്ടാവാം. അത് സ്വാഭാവികം മാത്രമാണ്. ബഡ്ജറ്റിനു ശേഷം ഭരണപക്ഷ എം.എല്‍.എമാര്‍ ലഡ്ഡു വിതരണം ചെയ്തത് താന്‍ കണ്ടില്ലെന്നും ശക്തന് പറഞ്ഞു. നിയമസഭയിലുണ്ടായ സംഭവങ്ങളെ കുറിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. സഭ സമ്മേളിക്കുന്ന കാലത്ത് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ എണ്ണം കൂട്ടുന്നത് സാധാരണമാണ്.
ചീഫ് മാര്‍ഷലിന്റെ വീടിനു നേരെയുണ്ടായ ആക്രമണം നിയമസഭയില്‍ നടന്നതിന്റെ ബാക്കിയാണെന്ന് സംശയിക്കുന്നതായും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha