നിയമസഭാ ചീഫ് മാര്‍ഷലിന്റെ വീടിനു നേരെ ആക്രമണം
നിയമസഭാ ചീഫ് മാര്‍ഷല്‍ അന്വിന് ജെ. ആന്റണിയുടെ വീടിനുനേരെ ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് നിയമസഭാ വാച്ച് ആന്റ് വാര്‍ഡ് വിഭാഗത്തിന്റെ തലവന്റെ വിടിനുനേരെ ആക്രമണം നടത്തിയത്.
ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു പുഷ്പനഗറിലുള്ള വീടിനു നേരെ ആക്രമണം ഉണ്ടായത്. \'പള്‍സര്‍\' ബൈക്കിലെത്തിയ ഹെല്‍മെറ്റ് ധാരികളായ രണ്ടുപേര്‍ വീടിനുനേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിനു മുന്പില് കിടന്നിരുന്ന കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. സംഭവ സമയം അദ്ദേഹം വീടിനുള്ളിലായിരുന്നു. അയല്‍വാസികളാണ് ബൈക്കിലെത്തി ആക്രമണം നടത്തി കടന്നുപോകുന്നത് കണ്ടത്. അക്രമികള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha