രജനീ സ്റ്റൈലില്‍ സണ്ണി ലിയോണ്‍...
സൈ്റ്റല്‍ മന്നന് രജനീകാന്തിന്റെ സ്റ്റൈലില്‍ സണ്ണിലിയോണ്‍ എത്തുന്നു. ഏക് പഹേലി ലീല എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി ലിയോണ്‍ രജനീകാന്തിനെ അനുകരിച്ചത്. സണ്‍ ഗ്ലാസ് വച്ച് ആക്ഷന്‍ കാണിക്കുന്ന പ്രശസ്തമായ രജനീ സൈ്റ്റലാണ് സണ്ണി ലിയോണ്‍ അനുകരിച്ചത്. താന്‍ ഏറെ ആരാധിക്കുന്ന രജനിയെ ഗാനരംഗത്തിലെങ്കിലും അനുകരിക്കാനായതിന്റെ സന്തോഷത്തിലാണ് സണ്ണി ലിയോണ്‍.
അഹമ്മദ് ഖാനാണ് ഗാനം കോറിയോഗ്രാഫി ചെയ്തിരിക്കുന്നത്. രജനിയുടെ സെ്റ്റപ്പുകള് പഠിക്കാന്‍ സണ്ണി കുറെയേറെ സമയമെടുത്തതായി അഹമ്മദ് ഖാന് പറഞ്ഞു. എന്നാല്‍ അല്‍പ്പം കഷ്ടപ്പെട്ടെങ്കിലും ഇപ്പോള്‍ രജനീ സൈ്റ്റലില്‍ സണ്ണി ലിയോണ്‍ മാസ്റ്ററായെന്നും അഹമ്മദ് ഖാന് പറഞ്ഞു.
ബോബി ഖാന് ആണ് ഏക് പഹേലി ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സണ്ണി ലിയോണിനു പുറമേ ജെയ് ഭാനുശാലി, രജനീഷ് ദുണ്മല്, മോഹിത് അഹല്വാലിയ, രാഹുല്‍ ദേവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha