ലോകത്തിനു മുമ്പില്‍ നാണം കെട്ടു... നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് നിയമസഭ ഒന്നാകെ കേരള ജനതയോട് മാപ്പു പറയണമെന്ന് സ്പീക്കര്‍
വെള്ളിയാഴ്ച ബജറ്റ് അവതരണത്തിനിടെ നിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് നിയമസഭ ഒന്നാകെ കേരള ജനതയോട് മാപ്പു പറയണമെന്ന് സ്പീക്കര്‍ എന്‍.ശക്തന് പറഞ്ഞു. ചോദ്യോത്തരവേളയ്ക്കു ശേഷം ശൂന്യവേള ആരംഭിച്ചപ്പോള്‍ പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു സ്പീക്കര്‍.
എല്ലാ സീമകളും ലംഘിച്ചാണ് പ്രതിപക്ഷം പ്രവര്‍ത്തിച്ചതെന്നും ലോകത്തിന് മുന്നില്‍ തല കുനിക്കേണ്ട അവസ്ഥയാണ് കേരളത്തിന് ഉണ്ടായതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
അതേസമയം ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ബഹളങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിച്ചു. ചോദ്യോത്തരവേളയില്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുമെന്ന് കരുതിയെങ്കിലും അംഗങ്ങള്‍ മന്ത്രിമാരോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ശാന്തമായാണ് ചോദ്യോത്തരവേള നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha