ഇടതുപക്ഷത്തെ വെട്ടിലാക്കാന്‍ പുതിയ ബിജെപി തന്ത്രം
ബാര്‍കോഴക്കേസില്‍ കെഎം മാണിയെ ഒറ്റ തിരിഞ്ഞാക്രമിക്കുന്ന ഇടതുപക്ഷത്തെ വെട്ടിലാക്കുന്ന പുതിയ തന്ത്രവുമായി ബിജെപി. ബാര്‍ കോഴയാരോപണത്തില്‍ ആരോപിതരായ മൂന്നു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ സമരവുമായി ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. സിപിഎം കോണ്‍ഗ്രസ് അഡ്ജസ്റ്റ്മെന്റ് എന്ന തങ്ങളുടെ മുദ്രാവാക്യത്തിന് ഇതുവഴി ശക്തമായ ജനപിന്തുണ ലഭിയ്ക്കുമെന്ന് അവര്‍ കണക്കു കൂട്ടുന്നു.
ഭരണ വിരുദ്ധ വികാരമാണ് ഇടതുപക്ഷവും ബിജെപിയും വോട്ടാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. ഇതില്‍ അഴിമതി മുഖ്യഘടകവും. അഴിമതിക്കാര്യത്തില്‍ ഇടതുപക്ഷവും ഒട്ടും പിന്നിലല്ല എന്നു സ്ഥാപിച്ചെടുക്കാനും ബിജെപി തന്ത്രം മെനയുന്നു. ആരോപിതരായ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ ഇതുവരെ ഒരക്ഷരം മിണ്ടാത്ത ഇടതുപക്ഷം ഇതുവഴി കൂടുതല്‍ വെട്ടിലാകും.
കെഎം മാണിയെ ആക്രമിക്കുക വഴി ക്രിസ്ത്യന്‍ ജനവിഭാഗത്തിന്റെയിടയിലുണ്ടായ അമര്‍ഷം ഒരളവു വരെ പരിഹരിക്കാന്‍ ഈ നീക്കത്തിലൂടെ കഴിയുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. മാത്രമവുമല്ല കോണ്‍ഗ്രസ് മന്ത്രിമാരെ വിട്ട് മാണിയെ ഒറ്റതിരിഞ്ഞാക്രമിക്കുന്നതിനിടെ അഡ്ജസ്റ്റ്മെന്റ് ചര്‍ച്ചയാക്കുക വഴി ഈ വിഭാഗത്തെ ഇടതുപക്ഷത്തു നിന്നകറ്റാമെന്നും ബിജെപി ചിന്തിക്കുന്നു. ഈ വിഷയത്തിലുള്ള വിശദമായ ചര്‍ച്ചകള്‍ ഈ മാസം 23 ന് കൂടുന്ന ബിജെപി സംസ്ഥാന കമ്മറ്റിയിലുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha