കണ്ണൂരില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു,സ്ഥലത്ത് സംഘര്‍ഷാവസ്ഥ
കണ്ണൂരിലെ പത്തായക്കുന്ന് മൂഴിവയല്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇന്ന് പുലര്‍ച്ചെ 1.15 ഓടെ കനാല്‍കാവില്‍ ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ചമ്പാടന്‍കണ്ടി മാധവന്റെ മകന് നിജില്‍ (20), തെക്കുമ്പാട് പൊയില്‍ അജയന്റെ മകന് അമിത് (21) എന്നിവര്‍ക്കാണ് വെട്ടേറ്റത്. അമിതിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും നിജിലിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ നിജിലിന്റെ നില ഗുരുതരമാണ്. വെല്‍ഡിംഗ് ഷോപ്പ് തൊഴിലാളിയാണ് നിജില്‍.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. അക്രമം പടരാതിരിക്കാന്‍ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള ശക്തമായ പൊലീസ് സന്നാഹം പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടകളെല്ലാം ഇന്ന് രാവിലെ മുതല്‍ അടഞ്ഞുകിടക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha