സര്‍ക്കാര്‍ നടപടിയില്‍ കടുത്ത പ്രതിഷേധം: ഇ.എസ് ബിജിമോള്‍
സഭയിലെ കയ്യാങ്കളിയുടെ പേരില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ഏകപക്ഷീയമായി നടപടി സ്വീകരിച്ച മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് ഇ.എസ് ബിജിമോള്‍ എം.എല്‍.എ. പ്രതിപക്ഷ വനിതാ അംഗങ്ങള്‍ക്കെതിരെ നടപടിയില്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കിയില്ലെങ്കിലും ആരോപണം പരിശോധിക്കാമെന്ന് എങ്കിലും മുഖ്യമന്ത്രി സഭയില്‍ അറിയിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. വനിതാ അംഗങ്ങള്‍ പ്രതിഷേധ സമരങ്ങള്‍ക്ക് പോയത് എന്തിനാണെന്നാണ് കെ.സി ജോസഫ് ചോദിക്കുന്നത്. സമരത്തിനു പോയിട്ടല്ലേ ലൈംഗിക അതിക്രമം നടന്നതെന്നാണ് അദ്ദേഹത്തിന് വാദം. ഡല്‍ഹി പീഡനക്കേസിലെ പ്രതിയുടെ മാനസികാവസ്ഥയാണ് സര്‍ക്കാരിനുള്ളതെന്നും ബിജിമോള്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha