എം.എല്‍.എമാരെ സസ്പെന്റ് ചെയ്ത് സഭ നടത്താമെന്ന് ഉമ്മന്‍ ചാണ്ടി കരുതേണ്ടന്ന് പിണറായി
എല്‍.ഡി.എഫ് എം.എല്‍.എമാരെ സസ്പെന്റ് ചെയ്ത് സഭ നടത്താമെന്ന് ഉമ്മന്‍ ചാണ്ടി കരുതേണ്ടന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. സ്ത്രീത്വത്തെ അപമാനിച്ച അധമന്മാരായ യു.ഡി.എഫ് അംഗങ്ങള്‍ക്കെതിരെയാണ് നടപടി എടുക്കേണ്ടത്. അംഗങ്ങള്‍ക്കെതിരെ നടപടി വേണ്ടന്ന നിലപാടാണ് സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗത്തില്‍ സ്വീകരിച്ചത്. പിന്നീട് വിഷയം വഴളാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്നും പിണറായി കുറ്റപ്പെടുത്തി.
സഭയിലെ സംഘര്‍ഷത്തിന്റെ പേരില്‍ അഞ്ച് എല്‍.ഡി.എഫ് എം.എല്‍.എമാരെ സസ്പെന്റ് ചെയ്തിരുന്നു. .പി ജയരാജന്, വി.ശിവന്‍കുട്ടി, കെ.അജിത്, കെ.കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.ടി ജലീല്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha