അങ്ങനെയെങ്കില്‍ ഞാനില്ല... ദിലീപ് ചിത്രത്തില്‍ ഷക്കീലയില്ല
ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തില്‍ ഷക്കീലയില്ലെന്ന് സംവിധായകന് ശ്രീബാല വ്യക്തമാക്കി. ഒരു ഇടവേളയ്ക്ക് ശേഷം ഷക്കീല മടങ്ങിയെത്തുന്നു എന്ന മുഖവുരയോടെയാണ് കഴിഞ്ഞാഴ്ച ഇതിനാധാരമായ വാര്‍ത്ത വന്നത്. ഷക്കീലയോടൊപ്പം സന്തോഷ് പണ്ഡിറ്റും അഭനയിക്കുന്നുണ്ടെന്നായിരുന്നു വിശദീകരണം. പണ്ഡിറ്റായി തന്നെയാണു പണ്ഡിറ്റ് സിനിമയിലെത്തുന്നത്.
ഷക്കീലയുടെ മടങ്ങി വരവ് ആരാധകര്‍ ആഘോഷമാക്കാന്‍ തീരുമാനിച്ചതുമാണ്. എന്നാല്‍ ഇപ്പോള്‍ തന്നെ ഇമേജ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ദിലീപ് ചിത്രങ്ങളില്‍ ഷക്കീല കൂടി വന്നാല്‍ അത് ദിലീപിനെ ആക്ഷേപിക്കുന്നവര്‍ക്ക് ഒരായുധമാകുമെന്ന് നല്ലൊരു വിഭാഗം പാന്സുകാര് കരുതിയിരുന്നു. തുടര്‍ന്നാണ് ഷക്കീലയെ ഒഴിവാക്കിയതെന്നാണ് അണിയറ വര്‍ത്തമാനം.
ഷക്കീലയ്ക്കു പകരം മറ്റേതെങ്കിലും താരമാകും ഉണ്ടാവുക. ഷക്കീല ഇതില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതു എങ്ങിനെയെന്ന് അറിയില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തില്‍ ചാനല്‍ അവതാരകന്റെ വേഷത്തിലാണ് ദിലീപ്. മാധ്യമരംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് സിനിമയുടെ ഇതിവൃത്തം. പുതുമുഖം മിഥിലയാണു ചത്രത്തില്‍ നായികയാകുന്നത്. ഭാഗ്യദേവത എന്ന ചിത്രത്തില്‍ ജയറാമിന്റെ സഹോദരിയായി മിഥില എത്തിയിരുന്നു. സിനിമയുടെ ചിത്രീകരണം മാര്‍ച്ച് പകുതിയോടെ ആരംഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha