ആരു പറയണത് ജനം വിശ്വസിക്കണം? ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി വീണ്ടും; ആധാര്‍ എടുത്തവര്‍ വീണ്ടും മണ്ടന്മാരാകാന് പോകുന്നു
സാധാരണ ജനങ്ങളെ സര്‍ക്കാര്‍ പേടിപ്പിച്ച് ഏതാണ്ട് ബഹുഭൂരിപക്ഷത്തെ കൊണ്ടും ആധാര്‍ എടുപ്പിച്ചു കഴിഞ്ഞു. കോടതി വിധി നിലനില്‍ക്കേയായിരുന്നു സര്‍ക്കാരിന്റെ ഈ നടപടി. എല്ലാം കഴിഞ്ഞപ്പോള്‍ വീണ്ടും സുപ്രീം കോടതിവിധി.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് തുടരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആധാര്‍ നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയയ്ക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ ഭൂമി രജിസ്ട്രേഷന് നടക്കുന്നില്ലെന്നും സബ്സിഡി ലഭിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് സംബന്ധി നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുന്നതായും എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ ഈ നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ആധാര്‍ സംബന്ധിച്ച എല്ലാ പരാതികളും ഏപ്രിലിന് മുമ്പ് തീര്‍പ്പാക്കണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha