ഭാര്യമാരേ കാമുകിമാരേ ഇതിലേ ഇതിലേ...
ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇപ്പോള്‍ അതിയായ സന്തോഷത്തിലാണ്. കാരണം ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും ഉണ്ടായിരുന്ന വിലക്ക് ബിസിസിഐ എടുത്തു കളഞ്ഞു. ക്വാര്‍ട്ടറില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഇനി മുതല്‍ ഭാര്യമാരെയും കാമുകിമാരെയും ഒപ്പം കൂട്ടാനുള്ള അനുവാദമാണ് ബി.സി.സി.ഐ നല്‍കിയത്. കഴിഞ്ഞ ദിവസം ബി.സി.സി.ഐ ഇതു സംബന്ധിച്ച വിവരം ഇന്ത്യന്‍ ടീമിനെ അറിയിച്ചത്.
മുമ്പ് ഭാര്യയെയും, കാമുകിയെയും ഒപ്പം കൂട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബി.സി.സി.ഐ അനുമതി നല്‍കിയിരുന്നില്ല. കാമുകിയുടെയും, ഭാര്യയുടെയും സാന്നിദ്ധ്യം താരങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്നായിരുന്നു ബി.സി.സി.ഐയുടെ വാദം. എന്നാല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇവരുടെ സാമിപ്യം സഹായിക്കുമെന്നാണ് ഇപ്പോള്‍ ബി.സി.സി.സി.ഐയുടെ അവകാശവാദം.
ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും തോല്‍വി അറിയാതെ മുന്നേറുന്ന ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐയുടെ ഈ തീരുമാനം ശക്തി പകരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുമ്പ് അനുവാദമില്ലാതിരുന്നിട്ടും ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഓസ്ട്രേലിയയില്‍ തന്നെ ഹോട്ടലില്‍ താമസിച്ച തന്റെ ഭാര്യയെയും മക്കളെയും കാണാന്‍ പോയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ലോകകപ്പില്‍ ഇതുവരെ മിന്നുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചിരിക്കുന്നത്. തോല്‍വി അറിയാതെ പൂള് ബിയില്‍ ഒന്നാമതായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പരിശീലനം കുറച്ച് വിശ്രമം നല്‍കിയാണ് ഇന്ത്യന്‍ ടീമിനെ നായകന് ധോണി കളത്തിലിറക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha