ചന്ദ്രബോസ് വധം: ഉദയഭാനുവിനെ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചു
തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വിവാദ വ്യവസായി മുഹമ്മദ് നിസാം കാറിടിച്ചു കൊന്ന കേസില്‍ അഡ്വ. സി.പി. ഉദയഭാനുവിനെ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉദയഭാനുവിനെ പബ്ളിക് പ്രോസിക്യൂട്ടറാക്കാതിരിക്കാന് മാണി വിഭാഗം കരുനീക്കം നടത്തുന്നതായി \'കേരളകൗമുദി\' റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിസാമിനെതിരെ കാപ്പ ചുമത്തുന്നത് നിലനില്‍ക്കില്ലെന്ന് നേരത്തെ ഉദയഭാനു \'കേരളകൗമുദി\'യോട് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഉദയഭാനുവിനെ ഒഴിവാക്കാന്‍ നീക്കം നടന്നത്.
ചന്ദ്രബോസിന്റെ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്നാണ് ഉദയഭാനുവിനെ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ധനമന്ത്രി കെ.എം. മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നതും ഉദയഭാനുവാണ്.
ഒരാള്‍ സമൂഹത്തിനു ഭീഷണിയാകുമ്പോഴാണ് കാപ്പ ചുമത്തേണ്ടത്. ജയിലില്‍ കഴിയുന്ന ഒരാള്‍ എങ്ങനെയാണ് സമൂഹത്തിന് ഭീഷണിയാകുന്നതെന്ന് ചോദിച്ച് കാപ്പ ബോര്‍ഡും ഹൈക്കോടതിയും കാപ്പ ചുമത്തിയ നടപടികള്‍ മുമ്പ് റദ്ദാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കാപ്പ നിലനില്‍ക്കില്ലെന്ന ആശങ്ക ഉദയഭാനു പ്രകടിപ്പിച്ചത്. ഇത് സര്‍ക്കാരിനെതിരായ പരാമര്‍ശമാണെന്ന് വ്യാഖ്യാനിച്ചാണ് ഉദയഭാനുവിനെ ഒഴിവാക്കാന്‍ നീക്കം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha