പ്രേമന് വധം: നാലു പേര് പിടിയിലായി
സിപിഎം പ്രവര്ത്തകന് ചൂണ്ടയില്‍ പ്രേമനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ നാലു പേര് പിടിയിലായി. ഇവരുടെ അറസ്റ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ രേഖപ്പെടുത്തുമെന്നു പോലീസ് പറഞ്ഞു. പിടിയിലായവരില്‍ സജേഷ്, രജീഷ് എന്നിവരാണു കൊലക്കേസില്‍ നേരിട്ടു പങ്കെടുത്തിരുന്നത്. കൊലയ്ക്ക് ഉപയോഗിച്ച കാര്‍, ബൈക്ക് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫെബ്രുവരി 25നായിരുന്നു സിപിഎം ചുണ്ടയില്‍ ബ്രാഞ്ച് അംഗം പ്രേമന് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു രാത്രി ഒമ്പതോടെ സുഹൃത്തിനൊപ്പം വീട്ടിലേക്കു പോകുന്നതിനിടെ ചിറ്റാരിപ്പറമ്പില്‍ വച്ചു ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു അക്രമം. ഗുരുതരമായി പരിക്കേറ്റ പ്രേമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha