പൈപ്പ് പൊട്ടി, കുഴി രൂപപ്പെട്ടു: കെഎസ്ആര്‍ടിസി ബസ് താഴ്ന്നു പോയി
തിരുവനന്തപുരത്തെ പട്ടത്ത് പൈപ്പ് പൊട്ടി റോഡു തകര്‍ന്നു കുഴി രൂപപ്പെട്ടു. പട്ടത്തു നിന്ന് മെഡിക്കല്‍ കോളജിലേക്കു പോകുന്ന പ്രധാന റോഡാണ് തകര്‍ന്നത്. റോഡിനടിയിലൂടെ പോകുന്ന ജലവിതരണ പൈപ്പ് പൊട്ടുകയായിരുന്നു. പൈപ്പ് പൊട്ടി രൂപപ്പെട്ട ഗര്‍ത്തത്തില്‍ ഒരു കെഎസ്ആര്‍ടിസി ബസ് താഴ്ന്നു പോയി. വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടിരിക്കുകയാണ്. റോഡ് പൂര്‍ണമായും തകര്‍ന്നു. ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. റോഡിന്റെ അടിഭാഗത്തെ മണ്ണ് പലയിടങ്ങളിലും ഒഴുകിപ്പോയ നിലയിലാണ്. ഇത് റോഡിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. കാലപ്പഴക്കമാകാം പൈപ്പു പൊട്ടിയതിനു കാരണമെന്ന് ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് പട്ടം, മെഡിക്കല്‍ കോളജ് ഭാഗത്തേക്കുള്ള ജലവിതരണം മുടങ്ങുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha