താന്‍ ഏകപക്ഷിയമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എന്‍ ശക്തന്, സഭയിലുണ്ടാക്കിയ സംഭവങ്ങള്‍ തനിക്ക് മനോവിഷമമുണ്ടാക്കി
താന്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എന്‍.ശക്തന് പറഞ്ഞു. നിയമസഭയിലുണ്ടായ സംഭവങ്ങള്‍ മനോവിഷമം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ശക്തന്.വനിതാ എം.എല്‍.എമാരുടെ പരാതിയെ കുറിച്ചും സ്പീക്കര്‍ പ്രതികരിച്ചില്ല.
നിയമസഭയിലുണ്ടായ കാര്യങ്ങളെ കുറിച്ച് യാതൊന്നും പറയില്ല. എന്തെങ്കിലും പറഞ്ഞാല്‍ അത് ഭരണപക്ഷത്തിന് അനുകൂലമായെന്നോ പ്രതിപക്ഷത്തിന് പ്രതികൂലമായെന്നോ ആരോപണം ഉണ്ടാവും. സ്പീക്കര്‍ എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് യാതൊന്നും പറയാനില്ലെന്നും ശക്തന് വ്യക്തമാക്കി. വെള്ളാപ്പള്ളിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha