അശോക് ഭൂഷണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാവും
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി അശോക് ഭൂഷണ് നിയമിതനാകുന്നു. ഇപ്പോള്‍ ആക്ടിങ് ചീഫ് ജസ്റ്റിസായ അദ്ദേഹത്തെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താന്‍ സുപ്രീംകോടതി കൊളീജിയം രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. യുപി സ്വദേശിയായ അദ്ദേഹം അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് കഴിഞ്ഞവര്‍ഷം ജൂലായ് 10ന് കേരള ഹൈക്കോടതി ജഡ്ജിയായി സ്ഥലം മാറ്റപ്പെട്ടത്. ആഗസ്ത് ഒന്നിന് ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിതനാവുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha