ശ്രീലങ്കയുടെ പ്രതീക്ഷ തകര്‍ന്നടിഞ്ഞു; 133 ന് എല്ലാവരും പുറത്ത്; ഡുമ്മിനിക്ക് ഹാട്രിക്; രണ്ടക്കം കണ്ടത് 3 പേര് മാത്രം
ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്ക തകര്‍ന്നടിഞ്ഞു. 133 റണ്‍സിന് എല്ലാ കളിക്കാരും പുറത്തായി. സംഗകാരെയും (45) തിലകരത്നയും (41) മാത്രമാണ് നന്നായി കളിച്ചത്. ഏഞ്ചലോ മാത്യു 19 റണ്‍സ് മാത്രമേ നേടിയുള്ളൂ. ബാക്കിയാര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. ശ്രീലങ്കയ്ക്കെതിരേ ദക്ഷിണാഫ്രിക്കയുടെ ജെ.പി.ഡുമ്മിനിക്ക് ഹാട്രിക്. ലങ്കയുടെ ഇന്നിംഗ്സിലെ 32, 34 ഓവറുകളിലാണ് ഡുമ്മിനി ഹാട്രിക് പൂര്‍ത്തിയാക്കിയത്.
32-ാം ഓവറിലെ അവസാന പന്തില്‍ ലങ്കന്‍ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസിനെ പുറത്താക്കിയാണ് ഡുമ്മിനി ഹാട്രിക് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 34-ാം ഓവറിലെ ആദ്യ പന്തില്‍ കുലശേഖരയെ വിക്കറ്റ് കീപ്പര്‍ ഡി കോകിന്റെ കൈകളിലെത്തിച്ചു. രണ്ടാം പന്തില്‍ തരിന്ധു കുശാലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഡുമ്മിനി ഹാട്രിക് തികച്ചത്.
ഈ ലോകകപ്പിലെ രണ്ടാം ഹാട്രിക് നേട്ടമാണിത്. നേരത്തെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഫിന് ഓസ്ട്രേലിയയ്ക്കെതിരേ ഹാട്രിക് നേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha