കൊച്ചിയില്‍ ഇന്റര്‍വ്യൂവിനെത്തിയ ശേഷം കാണാതായ യുവതി ബാഗ്ലൂരിലെന്ന് സംശയം... ജിസില്‍ മാത്യുവിന്റെ ഫോണ്‍ സിഗ്നലുകള്‍ ബംഗളൂരുവില്‍
കൊച്ചി കാക്കനാട് സാമ്പത്തിക വ്യവസായ മേഖലയില്‍ നിന്നു കാണാതായ യുവതിയുടെ ഫോണ്‍ സിഗ്നലുകള്‍ ബംഗളൂരുവില്‍. എന്നാല്‍, പോലീസ് അന്വേഷണത്തില്‍ ഇതുവരെ അവരെ കണ്ടെത്താനായില്ല. അന്വേഷണത്തിനായി ബംഗളൂരുവില്‍ പോയ കേരള പോലീസിന്റെ ആദ്യസംഘം ബുധനാഴ്ച തിരിച്ചെത്തി.
എന്നാല്‍, ബംഗളൂരുവിലും തമിഴ്നാട്ടിലും പോലീസ് അന്വേഷണം തുടരും. കൂടുതല്‍ സൂചനകള്‍ ഉടനെ ലഭ്യമാകുമെന്നാണു പോലീസ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ചിനു സെസില്‍ ഇന്റര്‍വ്യൂവിനെത്തിയ ശേഷം കാണാതായ തമിഴ്നാട് ഗുഡല്ലൂരില്‍ താമസിക്കുന്ന ജിസില്‍ മാത്യു(23)വിന്റെ ഫോണ്‍ സിഗ്നലുകളാണ് ബംഗളൂരുവില്‍ കണ്ടെത്തിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയിരുന്നത്. ബംഗളൂരുവില്‍ നിന്ന് ഇവര്‍ മറ്റു സംസ്ഥാനങ്ങളിലേക്കു പോകാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.
കാണാതായ ദിവസം പാലക്കാടിനു സമീപം ഇവരുടെ ഫോണില്‍ നിന്നുള്ള സിഗ്നലുകള്‍ കണ്ടെത്തിയിരുന്നു. മൂന്നു സിമ്മുകളാണ് യുവതി ഉപയോഗിച്ചിരുന്നത്. ഇതില്‍ രണ്ടെണ്ണത്തിന്റെ സിഗ്നലുകളാണ് രണ്ടിടത്തായി കണ്ടത്. അതേസമയം യുവതിയെ ആരും തട്ടിക്കൊണ്ടു പോയതാണെന്ന് കരുതുന്നില്ലെന്നാണ് പോലീസ് വിശ്വസിക്കുന്നത്. അത്തരത്തിലുള്ള ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കേസന്വേഷിക്കുന്ന തൃക്കാക്കര പോലീസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha