സീരിയല്നാടക നടന് വിമാന യാത്രയ്ക്കിടെ നിര്യാതനായി
സീരിയല്നാടക നടന് ജോസഫ് മാത്യു കുറ്റോലമഠം (61) വിമാന യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ന്യൂ ഒര്‍ലിയന്‍സില്‍ നിന്നും ഷാര്ലറ്റിലേയ്ക്ക് മടങ്ങവേയാണ് ഹൃദയാഘാതം സംഭവിച്ചത്. വിമാനത്തിനുള്ളില്‍ പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ന്യൂയോര്‍ക്കില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്നു.
\'അക്കരെ കാഴ്ചകള്‍\' എന്ന സീരിയലിലൂടെ ശ്രദ്ദേയനായ ഇദ്ദേഹം ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന പേരിടാത്ത ചിത്രത്തില്‍ അഭിനയിച്ച് മടങ്ങവേ ആയിരുന്നു മരണം സംഭവിച്ചത്. അക്കരെ കാഴ്ചകള്‍ സംവിധാനം ചെയ്ത അബി വര്‍ഗ്ഗീസിന്റെ ആദ്യമായി ഒരുക്കുന്ന സിനിമയ ചിത്രത്തിന്റെ സംവിധായകന്. ഏപ്രില്‍ 11ന് അറ്റ്ലാന്റയില്‍ ഫൈന്‍ ആട്സ് അവതരിപ്പിക്കുന്ന \'പഞ്ചനക്ഷത്ര സ്വപ്നം\' എന്ന നാടകത്തില്‍ പ്രധാന കഥാപാത്രമായി വേഷമിടാനിരിക്കെയാണ് അന്ത്യമുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha