അരുവിക്കരയില്‍ കോണ്‍ഗ്രസ് മല്‍സരിക്കും
മുന്‍ സീപീക്കര്‍ ജി. കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നു ഒഴിവുവന്ന അരുവിക്കര സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിക്കാന്‍ ഇന്നു ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ മുഖ്യമന്ത്രിയെയും ചുമതലപ്പടെുത്തി. കഴിഞ്ഞ ദിവസം ഈ സീറ്റും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വേണമെന്ന് ആര്‍എസ്പി ആവശ്യപ്പെട്ടിരുന്നു.
ബജറ്റ് ദിവസം നിയമസഭയിലുണ്ടായ സംഭവങ്ങളില്‍ എല്ലാ ജില്ലകളിലും യുഡിഎഫിന്റെ വിപുലമായ വിശദീകരണ യോഗങ്ങള്‍ 26-ാം തീയതി നടത്താന്‍ തീരുമാനിച്ചു. 21-ന് കോഴിക്കോടും പാലായിലും 24-ന് എറണാകുളത്തും യോഗം നടത്തും. ബാക്കി സ്ഥലങ്ങളിലാണ് 26-ന് യോഗം വിളിച്ചിരിക്കുന്നത്. എല്‍ഡിഎഫ് കാട്ടികൂട്ടിയ പ്രവര്‍ത്തികളെ ശക്തമായി അപലപിച്ചുവെന്നും യോഗശേഷം യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് മാധ്യമങ്ങളോട് വിശദീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha