അമിത വേഗതയിലെത്തിയ ബൈക്ക് കടയിലേയ്ക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു
കോട്ടയം ചെങ്ങളം മരുതനയ്ക്ക് സമീപം അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് കടയിലേയ്ക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കാഞ്ഞിരം പതിനഞ്ചില്‍ കടവ് തൈപ്പറമ്പില്‍ വിഷ്ണു(21) ആണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ചെങ്ങളം ആമ്പക്കുഴിയില്‍ വിജയന് (50) ആണ് പരുക്കേറ്റത്. ഇയാളെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് 11.30 ഓടെ ആയിരുന്നു അപകടം. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് വഴിയോരത്തെ കടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. വിഷ്ണു സംഭവ സ്ഥലത്തു തന്നെ മരിച്ചു. പരുക്കേറ്റ വിജയന് സംഭവസമയം കടയുടെ മുന്നില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. വിജയന്റെ മേല്‍ ഇടിച്ച ശേഷമാണ് ബൈക്ക് കടയിലേയ്ക്ക് ഇടിച്ചുകയറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha