ഹയര്സെക്കന്ഡറിക്കും സി.ബി.എസ്ഇയ്ക്കും പിന്നാലെ ഐ.എസ്.സി കണക്കു പരീക്ഷയും വിദ്യാര്‍ത്ഥികളെ വലച്ചു; ഹാളില്‍ കൂട്ടക്കരച്ചിലുയര്‍ന്നു
ഹയര്സെക്കന്ഡറിക്കും സി.ബി.എസ്.ഇയ്ക്കും പിന്നാലെ ഐ.എസ്.സി കണക്ക് പരീക്ഷയും കുട്ടികളെ വലച്ചു. മുഴുവന്‍ മാര്‍ക്ക് പ്രതീക്ഷിച്ചവര്‍പോലും അതികഠിനമായ ചോദ്യങ്ങള്‍ കണ്ട് അമ്പരന്നു. മിക്ക സ്കൂളുകളിലേയും പരീക്ഷാഹാളുകളില്‍ പരീക്ഷ തുടങ്ങി അധികം കഴിയും മുന്‍പുതന്നെ കൂട്ടക്കരച്ചിലുയര്‍ന്നു. പത്താംക്ലാസില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ ചോദ്യപേപ്പര്‍ കണ്ട് പൊട്ടിക്കരഞ്ഞു. അതിസമര്‍ത്ഥരായ കുട്ടികള്‍പോലും എന്‍ജിനീയറിംഗ് പ്രവേശനത്തിന് അടിസ്ഥാനയോഗ്യതയായ 45 ശതമാനം മാര്‍ക്ക് കിട്ടുമോ എന്നറിയാതെ ആശങ്കയിലാണ്.
സിലബസിനുള്ളില്‍ നിന്നുള്ളതാണെങ്കിലും ചോദ്യങ്ങളെല്ലാം കുട്ടികളെ വട്ടംകറക്കി. 36 ചോദ്യങ്ങളില്‍ പകുതിക്കും പൂര്‍ണമായി ഉത്തരമെഴുതാന്‍ കഴിയുന്നതായിരുന്നില്ല. ശരാശരിക്കാര്‍ക്ക് ഈ ചോദ്യങ്ങളൊന്നും പിടികിട്ടിയതേയില്ല. സാധാരണ പാറ്റേണില്‍ തന്നെ നിലവാരമുയര്ത്തിയുള്ള ചോദ്യങ്ങളായിരുന്നു ഏറെയും. കഴിഞ്ഞദിവസത്തെ സി.ബി.എസ്.ഇ പ്ലസ്ടുവിന്റെ കണക്ക് പരീക്ഷയില്‍ മാത്രം ഐ.ഐ.ടി നിലവാരത്തിലുള്ള 25 മാര്‍ക്കിന്റെ ചോദ്യങ്ങളാണുണ്ടായിരുന്നത്.
കണക്ക് പരീക്ഷയെക്കുറിച്ച് കേരളത്തില്‍നിന്ന് നൂറുകണക്കിന് പരാതികളാണ് സി.ബി.എസ്.ഇയ്ക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്ന് മൂല്യനിര്‍ണയം ഉദാരമാക്കാനും ഗ്രേസ് മാര്‍ക്ക് നല്‍കാനുമടക്കം ആലോചന നടക്കുന്നുണ്ട്. സി.ബി.എസ്.ഇ പത്താംക്ലാസിന്റേയും എസ്.എസ്.എല്‍.സിയുടേയും കണക്ക് പരീക്ഷകള്‍ അതികഠിനമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha