എനിക്കെതിരെ ചിലര്‍ ദുഷ് പ്രചാരണം നടത്തി, പാമ്പ് പിടിത്തം ഉപേക്ഷിക്കുന്നുവെന്ന് വാവ സുരേഷ്
പാമ്പുകളുടെ ഉറ്റ ചങ്ങാതിയായ വാവ സുരേഷ് പാമ്പ് പിടിത്തം നിര്‍ത്തുന്നു. അപ്രതീക്ഷിതമായാണ് എല്ലാവരും സുരേഷിന്റെ ഈ തീരുമാനം കേള്‍ക്കാനിടയായത്. പാമ്പുകള്‍ക്ക് എന്നും സുരേഷ് കളിത്തോഴന്‍ തന്നെയായിരുന്നു. അടുത്തിടെ തനിക്കെതിരെയുണ്ടായ ദുഷ് പ്രചാരണങ്ങളില്‍ മനംനൊന്താണ് പാമ്പുപിടിത്തം നിര്‍ത്താന്‍ പോകുന്നതെന്ന് സുരേഷ് പറയുന്നു. ഏപ്രില്‍ അവസാനത്തോടെ ഈ മേഖല ഉപേക്ഷിക്കുമെന്നും സുരേഷ് പറയുന്നു. നേരത്തേ വാക്ക് പറഞ്ഞ് പോയ ചില പരിപാടികളില്‍ കൂടി പങ്കെടുത്ത ശേഷമേ പിന്മാറുകയുള്ളൂവെന്നും സുരേഷ് പറയുന്നു.
ഹര്‍ത്താല്‍ ദിനത്തില്‍ ബാലരാമപുരം ഹൗസിംഗ് ബോര്‍ഡ് ഭാഗത്തുനിന്ന് ഒരു മൂര്‍ഖനെ പിടിച്ചിരുന്നു. തുടര്‍ന്ന് ഫോറസ്റ്റുകാര് വിളിച്ചതിനാല്‍ അവിടെ നിന്ന് അടിയന്തരമായി പോകേണ്ടിവന്നു. എന്നാല്‍, ചില പ്രദേശിക മാധ്യമപ്രവര്‍ത്തകര്‍ അവിടെയെത്തി പാമ്പിനെ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അത്യാവശ്യമായി പോകേണ്ടിവന്നതിനാല്‍ അതിനുസാധിച്ചില്ല. അടുത്ത ദിവസം ചില പത്രങ്ങളിലെ പ്രദേശിക എഡിഷനുകളില്‍ പാമ്പിനെ പ്രദര്‍ശിപ്പിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും വിഷം എടുക്കാനാണെന്നുമൊക്കെ വാര്‍ത്ത വന്നു. അത് മനോവിഷമമുണ്ടാക്കിയെന്നും സുരേഷ് പറഞ്ഞു. ഇതിനെതുടര്‍ന്നാണ് ഈ തീരുമാനത്തില്‍ എത്തിയതെന്നും സുരേഷ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha