സഭയിലെ അക്രമം: വനിതാ എം.എല്‍.എമാരെ അപമാനിച്ച് കെ.സി അബു
പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ്. ബജറ്റ് ദിനത്തില്‍ നിയമസഭയില്‍ അപമാനിതരായ പ്രതിപക്ഷ വനിതാ എം.എല്‍.എമാരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു. സഭയില്‍ തടഞ്ഞ സംഭവത്തില്‍ ബിജിമോള്‍ എം.എല്‍.എയ്ക്ക് പരാതിയുണ്ടാകില്ലെന്ന് അബു ആക്ഷേപിച്ചു.
മന്ത്രി ഷിബു ബേബി ജോണ്‍ തടയുന്ന സമയത്ത് ബിജിമോള്‍ ആസ്വദിക്കുകയായിരുന്നു. ഇത്തരം സമയങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പരിഭ്രേേമാ പേടിയോ ബിജിമോള്‍ക്കുണ്ടായിരുന്നില്ല. രാഷ്ട്രീയ പ്രേരിതമായാണ് അവര്‍ പരാതി നല്‍കിയതെന്നും അബു പറഞ്ഞു.
ജമീല പ്രകാശം ശിവദാസന്‍ നായരെ കടിച്ചതിനെയും അബു പരിഹസിച്ചു. എന്തിനാണ് ജമീല ശിവദാസന്‍ നായരെ കടിക്കാന്‍ പോയത്. കരിമ്പുപോലെ ശരീരമുള്ള പി.കെ ബഷീറിനെ കടിച്ചാല്‍ പോരായിരുന്നോ എന്നും കെ.സി അബു പറഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha