മാര്‍ച്ച് 26ന് പോലീസ് സ്റ്റേഷന് ആക്രമിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി: പോലീസ് സുരക്ഷാ ശക്തമാക്കി
വീണ്ടും പോലീസ് സ്റ്റേഷന് നേരെ മാവോയിസ്റ്റ് ഭീഷണി. പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന് ആക്രമിക്കുമെന്നാണ് ഇപ്പോഴത്തെ മാവോയിസ്റ്റ് ഭീഷണി. സ്റ്റേഷനിലേക്ക് രണ്ടുദിവസം മുമ്പെത്തിയ കത്തിലാണ് ഭീഷണിയുള്ളത്. മാര്‍ച്ച് 26 ന് സ്റ്റേഷന് ആക്രമിക്കുമെന്നും അഞ്ച് പൊലീസുകാര്‍ക്കുനേരെ ആക്രമണം ഉണ്ടാകുമെന്നുമാണ് കത്തില്‍ പറയുന്നത്. കത്ത് ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. കത്ത് കിട്ടിയതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്റെ സുരക്ഷാ ശക്തമാക്കി.
ഇതിന് മുമ്പ് മാവോയിസ്റ്റുകള്‍ വയനാട് കളക്ടറേറ്റ് ആക്രമിച്ചേക്കുമെന്ന് ആഭ്യന്തര സുരക്ഷാവിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കളക്ടറേറ്റില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടിയെടുത്തു. ആക്രമണ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ പുല്‍പ്പള്ളി, കേണിച്ചിറ, തിരുനെല്ലി, വെള്ളമുണ്ട, തലപ്പുഴ, മേപ്പാടി തുടങ്ങിയ സ്റ്റേഷനുകളില്‍ നേരത്തെ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ ലഭിച്ച കത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് മാനന്തവാടി ഡിവൈ.എസ്.പി എ.ആര് പ്രേംകുമാര്‍ പറഞ്ഞു. ഭീഷണി വ്യാജമാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha