3 കോടി രൂപയിലധികം വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ടു പേര് പിടിയിലായി
രാജ്യാന്തര വിപണിയില്‍ കിലോഗ്രാമിന് ഒരു കോടി രൂപയിലധികം വിലമതിക്കുന്ന 3.1 കിലോഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടു പേര് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായി. ഇടുക്കി സൂര്യനെല്ലി ചരുവിളയില്‍ ജോയ് ചാക്കോ(31), കുമളി പുഴത്തുവയലില് സതീഷ്കുമാര്‍ (40) എന്നിവരെയാണ് പെരുമ്പാവൂരില്‍ അറസ്റ്റ് ചെയ്തത്. കഞ്ചാവ് വാറ്റി കുറുക്കിയെടുക്കുന്ന ഹാഷിഷ് ഓയില്‍ ഇവര്‍ക്ക് എത്തിച്ച സൂര്യനെല്ലി സ്വദേശി പ്രിന്‍സ് കടന്നു കളഞ്ഞു.
പ്രിന്‍സ് നിര്‍ദേശിച്ചതനുസരിച്ച് ഇവര്‍ പെരുമ്പാവൂര്‍- ആലുവ റേഡിലെ ഗവ.ഹൈസ്ക്കൂളിനു സമീപം ഇടപാടുകാരനെ പ്രതീക്ഷിച്ചു നില്‍ക്കുമ്പോഴാണ് അറസ്റ്റിലായത്. 21 ലക്ഷം രൂപ ഇടപാടുകാരന്റെ പക്കല്‍ നിന്നു കൈപ്പറ്റാനാണ് ഇവര്‍ക്കു ലഭിച്ച നിര്‍ദേശം. മൂന്നു കോടി രൂപയിലധികം വിലമതിക്കുന്ന ഹാഷിഷിന് 21 ലക്ഷം രൂപ മാത്രം ആവശ്യപ്പെട്ടതിന്റെ രഹസ്യം പ്രിന്‍സിനെ പിടികൂടിയാല്‍ മാത്രമേ അറിയാന്‍ കഴിയൂ. ലഹരി നല്കുന്ന ജൈവരാസ പദാര്‍ഥമായ കാനാബിനോളിന്റെ സാന്നിധ്യം സാമ്പിളില്‍ സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാധാരണ ഹാഷിഷ് ഓയിലില്‍ 18-28 ശതമാനം വരെ കാനാബിനോളിന്റെ അംശം കണ്ടെത്താറുണ്ടെങ്കില് ഈ സാമ്പിളില്‍ ഇത് 40 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനം.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സൂപ്രണ്ട് സയീദ് മുഹമ്മദ്, ഇന്‍സ്പെക്ടര്‍മാരായ സി. പദ്മരാജന്, ജയചന്ദ്രന്, രഘുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ കെണിയിലാണു പ്രതികള്‍ കുടുങ്ങിയത്. പിടികൂടിയ ഹാഷിഷ് ഓയിലിന്റെ ബാക്കി കണ്ടെത്താന്‍ സൂര്യനെല്ലി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 31 കിലോഗ്രാം കഞ്ചാവു വാറ്റിയാലാണ് 3.1 കിലോഗ്രാം ഹാഷിഷ് ഓയില്‍ ലഭിക്കുക. സൂര്യനെല്ലിയുടെ പല ഭാഗങ്ങളിലും കഞ്ചാവു വാറ്റു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ രാത്രി തന്നെ മജിസ്ട്രേട്ട് റിമാന്‍ഡു ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha