വിഎസിനെ പാര്‍ട്ടി പിണക്കുമോ അതെ ഇണക്കുമോ? രണ്ടായാലും തീരമാനം ഇന്നറിയാം
വിഎസിനെതിരെ നടപടി വേണമെന്ന സംസ്ഥാനകമ്മിറ്റിയുടെ ആവശ്യം ഇന്ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയോഗത്തില്‍ പരിഗണിക്കും. എന്നാല്‍ വിഎസിന് പറയാനുള്ളത് കൂടി കേട്ടിട്ട മാത്രം നടപടിയെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്നാണ് കേന്ദ്ര നേതാക്കള്‍ പറയുന്നത്. സംസ്ഥാന സമ്മേളനത്തില്‍ പിണറായിയുടെ പാര്‍ട്ടി വിരുദ്ധന്‍ എന്ന പ്രമേയം അസ്ഥാനത്തായിരുന്നു വെന്നും കേന്ദ്രനേതാക്കളുടെ ഇടയില്‍ അഭിപ്രായമുണ്ട്.
സി.പി.എം സംസ്ഥാന നേതൃത്വം തനിക്കെതിരെ കൈക്കൊണ്ട നടപടികളെ പറ്റി വി. എസ്. അച്യുതാനന്ദന് ഇന്ന് കേന്ദ്ര കമ്മിറ്റിയില്‍ നിലപാട് വ്യക്തമാക്കും. ഇന്നലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായുള്ള ചര്‍ച്ചയില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, സംസ്ഥാന കമ്മിറ്റി പ്രമേയത്തിലെ പാര്‍ട്ടി വിരുദ്ധന്‍ പ്രയോഗം നീക്കിക്കൊണ്ട്, വി.എസിനെതിരെ ചെറിയ നടപടിക്ക് കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി സൂചനയുണ്ട്.
ഉച്ചയ്ക്ക് ശേഷം പോളിറ്റ് ബ്യൂറോ ചേര്‍ന്നെങ്കിലും വി. എസ് വിഷയം ചര്‍ച്ച ചെയ്തില്ലെന്നാണ് അറിയുന്നത്. വി.എസിനെ പ്രതിപക്ഷ നേതാവിന്റെ പദവിയില്‍ നിന്ന് നീക്കണമെന്ന സംസ്ഥാന കമ്മിറ്റിയുടെ പ്രമേയം ചര്‍ച്ച ചെയ്യണമെന്ന് ഔദ്യോഗിക പക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വി.എസിന്റെ നിലപാടുകള്‍ കേന്ദ്ര കമ്മിറ്റിയില്‍ അറിയിക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. വി. എസിന് പറയാനുള്ളതു കൂടി കേട്ട ശേഷം ഇന്ന് ചേരുന്ന പോളിറ്റ്ബ്യൂറോ സംസ്ഥാന വിഷയം ചര്‍ച്ച ചെയ്യും.
നിയമസഭയിലെ സംഭവവികാസങ്ങള്‍ക്കു ശേഷം വി. എസിന് പാര്‍ട്ടിയില്‍ ലഭിച്ച സ്വീകാര്യതയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും പോളിറ്റ് ബ്യൂറോയ്ക്ക് അവഗണിക്കാനാവില്ല.
അതേസമയം, ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വി. എസ് പ്രകാശ് കാരാട്ട് വിളിച്ചിട്ടും തിരികെ ചെല്ലാഞ്ഞത് ഗുരുതരമായ അച്ചടക്ക ലംഘനമായി നേതൃത്വത്തിന് മുന്നിലുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വി. എസിനെതിരെ ചെറിയ നടപടിയെടുക്കാനും സാദ്ധ്യതയുണ്ട്. പകരം വി.എസിനെ ആശ്വസിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി പ്രമേയത്തിലെ പാര്‍ട്ടി വിരുദ്ധന്‍ എന്ന പ്രയോഗം നീക്കം ചെയ്തേക്കും.
വി. എസിനെ അനുനയിപ്പിച്ച് സംസ്ഥാന നേതൃത്വവുമായി സഹകരിപ്പിക്കാനും നടപടി ഒഴിവാക്കാനും കാരാട്ട് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നാണ് സൂചന. വി. എസ് പിന്നീട് പി.ബി അംഗം യെച്ചൂരിയുമായും ചര്‍ച്ച നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha