ബാര്‍കോഴ പാര്ട്ടിയോഗങ്ങളില് ചര്‍ച്ചചെയ്യുമെന്ന് കെഎം മാണി
കേരള കോണ്‍ഗ്രസ് പാര്‍ട്ടി യോഗങ്ങളില്‍ ബാര്‍ കോഴ വിവാദം ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി കെ.എം. മാണി. സമകാലിക വിഷയങ്ങള്ക്കൊപ്പമാകും ബാര്‍കോഴ ചര്‍ച്ച ചെയ്യുക. ഇന്നലെ നടന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ തന്നെ പിന്തുണച്ച് പ്രമേയമൊന്നും പാസാക്കിയിട്ടില്ല. എന്നാല്‍ പാര്‍ട്ടി നേതാക്കളെല്ലാം തന്നോടൊപ്പമുണ്ട്. വനിതാ എംഎല്‍എമാരെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. പാലായിലെ സ്വീകരണ യോഗത്തില്‍ പി.സി. ജോര്‍ജ് പങ്കെടുക്കാത്തത് വാര്‍ത്തയല്ലെന്നും മാണി പറഞ്ഞു.
ബാര്‍കോഴ വിവാദം ചര്‍ച്ച ചെയ്യില്ലെന്നായിരുന്നു മാണി ഇന്നലെ പറഞ്ഞത്. പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന നേതാക്കളും എംഎല്‍എമാരും പങ്കെടുത്ത സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷമായിരുന്നു മാണിയുടെ പ്രതികരണം. ബാര്‍ കോഴ വിഷയത്തില്‍ കേരള കോണ്‍ഗ്രസിനെതിരെ നടന്ന ഗുഢാലോചനയെപ്പറ്റി പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നും മാണി ഇന്നലെ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha