മന്ത്രിയേയും ഡിസിസി പ്രസിഡന്റിനേയും പോലീസ് രക്ഷിച്ചു; എം.എ. വാഹീദിനെതിരെ മാത്രം കേസെടുക്കും; പരാതി വൃക്തമല്ലാത്തതെന്ന് പോലീസിന് നിയമോപദേശം
മന്ത്രി ഷിബു ബേബി ജോണ്‍, കെ.സി. അബു എന്നിവര്‍ക്കെതിരെ കേസെടുക്കില്ല. ഇവര്‍ക്കെതിരെ എസ്. ബിജിമോള്‍ നല്കിയ പരാതി വൃക്തമല്ലാത്തതെന്ന് പോലീസിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിയമോപദേശം നല്കി. ഇതു പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകില്ലെന്ന് സൂചന. അതേ സമയം ബിജിമോളുടെ പരാതിയില്‍ കഴക്കൂട്ടം എം എല്‍ എ എം.എ. വാഹിദിനെതിരെ കേസെടുക്കും. ഇതിനായി തിരുവനന്തപുരം ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
നിയമ സഭയില്‍ ബജറ്റവതരണത്തിനിടെ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ലൈംഗികമായി അതിക്രമിച്ചെന്ന ഗുരുതര ആരോപണമുയര്‍ത്തിയാണ് എസ്. ബിജിമോള്‍ എം എല്‍ എ പോലീസില്‍ പരാതി നല്‍കിയിരുന്നത്. എം.എ വാഹിദ് എംഎല്‍എ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി. അബു എന്നിവര്‍ മോശം വാക്കുകളിലൂടെ തന്നെ അപമാനിച്ചുവെന്നുമാണ് വനിതാ എം എല്‍ എയുടെ പരാതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha