കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് ഒരു പെണ്‍കുട്ടി മരിച്ചു; നാലുപേര്‍ക്ക് ഗുരുതര പരിക്ക്
നാനോ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
പയ്യന്നൂരിനടുത്ത് ഏഴിലോട് ചക്ലിയ കോളനിയില്‍ എം.പി.രാജീവന് ചന്ദ്രിക ദമ്പതികളുടെ മകള്‍ എം.പി. രാധികയാണ് (14) മരിച്ചത്. കുഞ്ഞിമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. തൃക്കരിപ്പൂരില്‍ ലെതര്‍ വര്‍ക്സ് നടത്തുന്ന എം.പി. നാരായണന് (33), ഭാര്യ പദ്മിനി (26) , എം.പി.ശാരദ (49), അമ്മു (15) എന്നിവര്‍ക്കാണ് പരിക്ക്.
പാലക്കുന്ന് ഭരണി ഉത്സവച്ചടങ്ങില്‍ പങ്കെടുത്ത് ഏഴിലോടുള്ള വീട്ടിലേക്കു മടങ്ങുന്നതിനിടെ ഇന്നലെ രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. നിലവിളി കേട്ട് മത്സ്യത്തൊഴിലാളികള്‍ പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇവര്‍ വിവരമറിയിച്ചതോടെ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സുമെത്തി . മുങ്ങിത്താഴുകയായിരുന്ന കാറില്‍ നിന്ന് എല്ലാവരെയും പുറത്തെടുത്തെങ്കിലും രാധികയുടെ ജീവന് രക്ഷിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha