പാമ്പ് പിടിത്തം ഞാന്‍ നിര്‍ത്തില്ല, നിങ്ങള്‍ വിളിച്ചാല്‍ വരുമെന്ന് വാവ സുരേഷ്
നിങ്ങള്‍ എപ്പോള്‍ വിളിച്ചാലും ഇനി ഞാന്‍ എത്തും ഇങ്ങനെ പറയുന്നത് വെറെ ആരുമല്ല. മലയാളികളുടെ സ്വന്തം പാമ്പ് പിടിത്തക്കാരന് വാവ സുരേഷാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് പാമ്പ് പിടിത്തം മേഖല ഉപേക്ഷിക്കാന്‍ പോകുന്നുവെന്ന് സുരേഷ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ജനങ്ങള്‍ സുരേഷിനുമേല്‍ വച്ചിരിക്കുന്ന വിശ്വാസത്തെ തുടര്‍ന്ന് പാമ്പ് പിടിത്തം ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നെ എപ്പോള്‍ വേണമെങ്കിലും വിളിക്കാം, ഞാന്‍ ഉടനെത്തുമെന്നും വാവ സുരേഷ് പറയുന്നു. അഭ്യുദയകാംഷികളുടേയും പൊതുജനത്തിന്റേയും അഭ്യര്‍ത്ഥനയെ മാനിച്ച് പാമ്പ് പിടിത്തത്തില്‍ നിന്നും പിന്മാറുകയാണെന്ന് വാവ സുരേഷ് പറഞ്ഞു.
63 രാജവെമ്പാലയടക്കം ആയിരക്കണക്കിന് വിഷപ്പാമ്പുകളെ പിടികൂടി മനുഷ്യരെ രക്ഷിച്ച വാവ സുരേഷ് പാമ്പിനെപ്പിടിക്കുന്നത് വിഷമെടുത്തു വിറ്റുപണമുണ്ടാക്കാനാണ് എന്ന ദുഷ്ട ശക്തികളുടെ പ്രചാരണത്തില്‍ മനംനൊന്താണ് വാവ സുരേഷ് പാമ്പുപിടിത്തം മതിയാക്കാന്‍ തീരുമാനിച്ചിരുന്നത്. നിരവധി പരിപാടികള്‍ക്ക് വാക്കു പറഞ്ഞു പോയി. അത് കൊണ്ട് ഏപ്രില്‍ അവസാനത്തോടെ മാത്രമെ പാമ്പ് പിടിത്തം മേഖല ഉപേക്ഷിക്കുവെന്നും സുരേഷ് വ്യക്തമാക്കിയിരുന്നു. വാവയുടെ തീരുമാനം അറിഞ്ഞ് നേരിട്ടും അല്ലാതെയും നിരവധി പേര് പാമ്പു പിടിത്തം നിറുത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹത്തോടു അഭ്യര്‍ത്ഥിച്ചിരുന്നു.\'
ജനത്തിന്റെ ആവശ്യത്തിനു മുന്നില്‍ ഞാന്‍ തല കുനിക്കുകയാണ്. അവര്‍ വിളിച്ചാല്‍ ഇനിയും ഞാന്‍ പോകുമെന്ന് സുരേഷ് സന്തോഷത്തോടെ പറഞ്ഞതോടെയാണ് ജനങ്ങള്‍ക്കും ആശ്വാസമായത്. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ തിരുവനന്തപുരം ബാലരാമപുരം ഹൗസിംഗ് ബോര്‍ഡിനടുത്തുനിന്ന് വാവ ഒരു മൂര്‍ഖനെ പിടികൂടിയിരുന്നു. ഫോണിലൂടെ അറിയിച്ചതനുസരിച്ചാണ് എത്തിയത് . എന്നാല്‍, അതിനുമുമ്പ് കുളത്തൂപ്പുഴയ്ക്കടുത്തുനിന്ന് ഫോറസ്റ്റുകാരുടെ അടിയന്തരമായി ഫോണ്‍ സന്ദേശമെത്തി. ഒരു വീട്ടിന്റെ മുറ്റത്തുകണ്ട കൂറ്റന്‍ രാജവെമ്പാലയെ പിടിച്ച് വീട്ടുകാരെ രക്ഷിക്കണമെന്നായിരുന്നു ആ ഫോണ്‍.
അതിനാല്‍, മൂര്‍ഖനെ പിടിച്ചു ചാക്കിലാക്കിയ ഉടന്‍തന്നെ വാവ കുളത്തൂപ്പുഴക്ക് പോകാന്‍ തിടുക്കം കാട്ടി.
എന്നാല്‍, നാട്ടുകാരില്‍ ചിലര്‍ മൂര്‍ഖനെ പ്രദര്‍ശിപ്പിച്ചിട്ട് പോയാല്‍ മതിയെന്ന് വാശിപിടിച്ചു. സമയം ഇല്ലാത്തതിനാല്‍ കുളത്തുപ്പുഴയ്ക്ക് പോവുകയായിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ചില പത്രങ്ങളില്‍ തന്നെ മോശമായ ചില വാര്‍ത്തകള്‍ വന്നത് ഏറെ ദുഖിപ്പിച്ചുവെന്നും സുരേഷ് പറഞ്ഞു. പാമ്പിനെ പിടിക്കുന്ന വിഷമെടുത്ത് വില്‍ക്കാനാണെന്ന് വരെ വാര്‍ത്തകള്‍ വന്നു. വളരെ അടിസ്ഥാരഹിതമായ വാര്‍ത്തകളായിരുന്നു അതെന്നും സുരേഷ് പറഞ്ഞു. തനിക്ക് മാനഹാനിയുണ്ടാക്കിയ തരത്തില്‍ വാര്‍ത്ത നല്കിയ രണ്ട് പ്രദേശിക പത്രപ്രവര്‍ത്തകര്‍ക്കെതിരെ മാനനഷ്ടകേസ് നല്‍കുമെന്നും വാവ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha