കെഎസ്എഫ്ഡിസി ചെയര്മാന് സ്ഥാനം: ചര്‍ച്ചയ്ക്കു തയാറെന്നു തിരുവഞ്ചൂര്‍
കെഎസ്എഫ്ഡിസിയില്നിന്നു രാജിവച്ചവരുമായി ചര്‍ച്ചയ്ക്കു തയാറാണെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കാലാവധി പൂര്‍ത്തിയായ ശേഷമാണു പഴയ ചെയര്‍മാനെ നീക്കം ചെയ്തതെന്നും വിവാദങ്ങള്‍ കെട്ടടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
രാജമോഹന്‍ ഉണ്ണിത്താനെ ചെയര്മാനാക്കിയതിനെത്തുടര്ന്നാണു കെഎസ്എഫ്ഡിസിയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഇതേത്തുടര്‍ന്ന് സംവിധായകന് ഷാജി കൈലാസ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ കെഎസ്എഫ്ഡിസി ഭാരവാഹിത്വം രാജിവച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha