സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം വി ജയരാജന്, പൊട്ടന് സ്പീക്കറെ ഓര്‍ത്ത് നമ്മള് ലജ്ജിക്കണം
ഇടതു എംഎല്‍എമാര്‍ക്കെതിരെ മാത്രം നടപടി സ്വീകരിച്ച നിയമസഭാ സ്പീക്കര്‍ എന്‍ ശക്തനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ(എം) നേതാവ് എം വി ജയരാജന്. നിയമസഭാ സ്പീക്കര്‍ പൊട്ടനാണെന്ന് ജയരാജന് വിമര്‍ശിച്ചു. പൊട്ടന് സ്പീക്കറെ ഓര്‍ത്ത് നമ്മള് ലജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിലെ ലഡുവിതരണവും സഭയിലെ ചുംബനസമരവും കാണാത്ത സ്പീക്കര്‍ കണ്ണുപൊട്ടനാണ്. കണ്ണുപൊട്ടന് എന്തിനാണ് കംപ്യൂട്ടറെന്നും എം വി ജയരാജന് ചോദിച്ചു. നിയമസഭയില്‍ ഇടതു എംഎല്‍എമാരെ മാത്രം സസ്പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ(എം) സംഘടിപ്പിച്ച പരിപാടിയില്‍ വച്ചായിരുന്നു എം വി ജയരാജന്റെ വിമര്‍ശനം. നേരത്തെ ജഡ്ജിയെ ശുഭന് എന്ന് വിളിച്ചതിന്റെ പേരില്‍ ജയരാജനെ കോടതി ശിക്ഷിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha