സുപ്രീംകോടതി വിധി കേരളത്തിലെ കേസുകളെ ബാധിക്കുമെന്ന് ചെന്നിത്തല
ഐടി ആക്ടിലെ 66 എ വകുപ്പ് റദ്ദാക്കിയ സുപ്രീംകോടതി വിധി കേരളത്തില്‍ നിലനില്‍ക്കുന്ന സൈബര്‍ കേസുകളെ ബാധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഈ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ചു തീരുമാനിക്കുമെന്നു ചെന്നിത്തല പറഞ്ഞു. ഐടി ആക്ടിലെ 66 എ വകുപ്പ് ചൊവ്വാഴ്ച സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. നിയമസഭയില്‍ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha