താന്‍ തെറ്റുചെയ്തിട്ടില്ല; ചീഫ് വിപ്പ് സ്ഥാനം ആര്‍ക്കും ഏറ്റെടുക്കാം: പി.സി. ജോര്‍ജ്
തന്നെ കുറ്റപ്പെടുത്തുന്നവര്‍ കള്ളനും ദുഷ്ടനും രാഷ്ട്രീയത്തില്‍ കച്ചവടം നടത്തുന്നവരുമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. താന്‍ തെറ്റുചെയ്തിട്ടില്ല. അതുകൊണ്ടാണ് പാര്‍ട്ടി നടപടി സ്വീകരിക്കാത്തതെന്നും ചീഫ് വിപ്പ് സ്ഥാനം ആര്‍ക്കും വേണ്ടത്തതാണെന്നും ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ഭൂമിയില്‍ തന്നെയെന്ന് പറയുന്നത് മാണിയുടെ നിലപാട്. തന്റെ ചീഫ് വിപ്പ് സ്ഥാനം ആര്‍ക്കും ഏറ്റെടുക്കാം. ആര്‍ക്കും വേണ്ടാത്ത സ്ഥാനമാണ് ചിഫ് വിപ്പ് സ്ഥാനം. കരുണാകരനെ രാഷ്ട്രീയം പഠിപ്പിച്ചയാളാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താന്‍ കണ്ടതില്‍വെച്ച് അതീവ കുശാഗ്രബുദ്ധിക്കാരനാണ് ഉമ്മന്‍ ചാണ്ടിയെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha