ടെക്കികളുടെ പണം കൊയ്യാനായി പെണ്‍കുട്ടികളെ അയല്‍വീടുകളില്‍ പാര്‍പ്പിച്ചു; ആവശ്യക്കാരെ വലവീശിപ്പിടിച്ചത് ഓണ്‍ലൈന്‍ വഴി; നിരവധി യുവതികള്‍ പിടിയിലായി
ടെക്കികളുടെ മോഹിപ്പിക്കുന്ന ശമ്പളവും ആര്‍ഭാടവും ചൂഷണം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട സംഘം പിടിയില്‍. തിരുവനന്തപുരം കഴക്കൂട്ടത്താണ് ടെക്കികളെ ലക്ഷ്യമിട്ടുള്ള പെണ് വാണിഭ സംഘം പിടിയിലായത്. ഐടി മേഖലയ്ക്ക് അടുത്ത് വാടക വീടുകളെടുത്ത് ടെക്കികളെ വലവീശിപ്പിടിക്കുന്ന സംഘമാണ് പൊലീസ് വലയില്‍ കുടുങ്ങിയത്. ടെക്നോപാര്‍ക്കിലെ ടെക്കികളെ ആകര്‍ഷിച്ച് കാശുണ്ടാക്കുകയായിരുന്നു ലക്ഷ്യം.
ഓണ്‍ലൈനില്‍ സൈറ്റ് തുറന്ന് ആവശ്യക്കാരെ തേടിപ്പിടിക്കുന്നതാണ് ഇവരുടെ തന്ത്രം. സൈറ്റിനെക്കുറിച്ചും സെക്സ് റാക്കറ്റിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
റൂറല്‍ എസ്പി. യ്ക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാടകയ്ക്കെടുത്ത രണ്ട് ആഡംബര വീടുകളിലും ഒരുമിച്ചു നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. മേനംകുളത്തും കുമിഴിക്കരയിലും ആഡംബര വീടുകള്‍ വന്‍തുകയ്ക്ക് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ റൂറല്‍ എസ്പി. ഷെഫിന് അഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
സംഘത്തിലെ തലവന്മാര് ഉള്‍പ്പെടെ 13 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഘത്തില്‍ സിനിമ സീരിയല്‍ താരങ്ങളും ഉള്ളതായി പൊലീസ് സംശയിക്കുന്നു. പിടിയിലായ സംഘത്തില്‍ നിന്ന് 30 ഓളം മൊബൈല്‍ ഫോണുകളും മൂന്നു ബൈക്കുകളും ഗര്‍ഭനിരോധന ഉറകള്‍, ഉത്തേജന മരുന്നുകള്‍, ഗുളികകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. സെന്റ് ആന്‍ഡ്രൂസ് ജ്യോതിനിലയം സ്കൂളിന് സമീപവും കാര്യവട്ടം സ്റ്റേഡിയത്തിനടുത്തുമായി രണ്ട് വാടക വീടുകള്‍ കേന്ദ്രീകരിച്ചാണ് മാസങ്ങളായി ഇവര്‍ ഇടപാട് നടത്തി വന്നിരുന്നത്. ഇടപാടുകാരില്‍ നിന്ന് 3000 മുതല്‍ 15000 രൂപവരെ സംഘം ഈടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.
ആദ്യം രണ്ട് വീടുകളില്‍ നിന്നായി 10 പേരെയാണ് പൊലീസ് പിടികൂടിയത്. ബാക്കി മൂന്ന് പേരെ പൊലീസ് തന്ത്രപരമായാണ് പിടികൂടിയത്. ജിജുവിന്റെ ഫോണില്‍ വന്ന കാളില്‍ സംശയം തോന്നിയ പൊലീസ് ആ നമ്പരില്‍ തിരിച്ച് വിളിച്ച് ആവശ്യക്കാരനായി സംസാരിച്ചു. തുടര്‍ന്ന് സിവില്‍ വേഷത്തില്‍ അംബാസഡര്‍ കാറിലെത്തിയ കഴക്കൂട്ടം സി.ഐ രണ്ട് സ്ത്രീകളെ ടെക്നോപാര്‍ക്കിന്റെ മുന്‍വശത്ത് നിന്ന് പിടികൂടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha