കാലടിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
കാലടി ശ്രീശങ്കര പാലത്തില്‍ രണ്ട് ബൈക്കുകളും ജീപ്പും കൂട്ടിയിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു. ബൈക്കുകളില്‍ സഞ്ചരിച്ചിരുന്ന ആലുവ എടയപ്പുറം ചിറമിയത്ത് ഫൈസല്‍ (22), ആലുവ മണപ്പാടന് ടിനു (22) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ബൈക്കിലുണ്ടായിരുന്ന പെരുമ്പാവൂര്‍ മുടിക്കല്‍ മുളയംക്കോടി അഷ്ക്കര്‍ (19), ടിനുവിന്റെ സഹോദരന് ടിന്റു (24) എന്നിവര്‍ക്കാണ് പരിക്കേറ്റ്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ അഷ്ക്കറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ടിന്റുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 11.45 ഓടെയാണ് അപകടം നടന്നത്. പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോയ രണ്ട് ബൈക്കുകളാണ് എതിര് ദിശയില്‍ വന്ന ജീപ്പുമായി കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടനെ നാട്ടുകാരും പോലീസും ചേര്‍ന്ന് ബൈക്ക് യാത്രികരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജിവന് രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ ബൈക്കുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha