സിപിഎം - സിപിഐ പുനരേകീകരണം അജണ്ടയിലില്ലെന്ന കാനം രാജേന്ദ്രന്
സിപിഎം - സിപിഐ പുനരേകീകരണം ഉടനുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പുനരേകീകരണം എന്നത് തത്വാധിഷ്ഠിതമായ കാര്യമാണ്. സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം പോലെ ഇത് സാധ്യമാകില്ല. ഇരുപാര്‍ട്ടികളും തമ്മില്‍ ആശയപരമായ തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും കാനം പറഞ്ഞു. സിപിഐ 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അതേസമയം, ഇടതുപാര്‍ട്ടികളുടെ ഐക്യത്തിന് തടസമാകുന്നത് സിപിഎമ്മിന്റെ പ്രതിലോമ നിലപാടുകളാണെന്ന് സിപിഐ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയെ വിഭാഗീയത ഗ്രസിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തിരുവനന്തപുരത്തെ പേയ്മെന്റ് സീറ്റ് വിവാദത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha