കോണ്‍ഗ്രസില്‍ ഐ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഭിന്നത
കെപിസിസി ഭാരവാഹിത്വം മുതല്‍ സിന്‍ഡിക്കേറ്റ് അംഗത്വം വരെയുള്ള തീരുമാനങ്ങളെ ചൊല്ലി കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഭിന്നത. മുഖ്യമന്ത്രിയും എ ഗ്രൂപ്പും ഏകപക്ഷീയമായി തീരുമാനം എടുക്കുന്നുവെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം. ഇക്കാര്യങ്ങളിലുള്ള അതൃപ്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനേയും നേരിട്ട് അറിയിക്കും.
കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കെ.സുധാകരനെ കൊണ്ടുവരണമെന്ന് ഐ ഗ്രൂപ്പ് പറയാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ടി.പി. ഹസ്സന് അന്തരിച്ചപ്പോള്‍ വന്ന ഒഴിവ് ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ്.
കെ.പി.ധനപാലനെക്കൂടി കൊണ്ടുവരാനുള്ള നീക്കം മറുപക്ഷം നടത്തുന്നു. ഇതിനോട് ഐ ഗ്രൂപ്പ് യോജിച്ചിട്ട് പോലും തീരുമാനം നീളുന്നതിലുള്ള അതൃപ്തി ശക്തമാണ്.
മനുഷ്യാവകാശ കമ്മിഷന് അംഗത്വത്തെ കുറിച്ചും തര്‍ക്കം നിലനില്ക്കുന്നു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കെ.മോഹന്‍ കുമാറിന്റെ പേരാണ് ഐ വിഭാഗം മുന്നോട്ട് വച്ചിട്ടുള്ളത്. പി.എം.സുരേഷ് ബാബുവിന്റെ പേരും രംഗത്തുണ്ട്. കുസാറ്റ്, എംജി സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റ് അംഗത്വത്തിന്റെ കാര്യത്തിലും സമവായമായിട്ടില്ല.
മുന്നോക്ക വികസന കോര്പ്പറേഷന് അധ്യക്ഷ സ്ഥാനത്തേക്ക് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പേര് എ വിഭാഗം മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ കൂടിയാലോചനയില്ലാതെ മുന്നോട്ട് നീങ്ങുന്ന എ ഗ്രൂപ്പിന്റെ ശൈലിയിലും ഐയ്ക്ക് അതൃപ്തിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് രാജ്യസഭാ സീറ്റിനെ കുറിച്ചുള്ള തീരുമാനം കൈക്കൊള്ളേണ്ട സ്ഥിതി. വയലാര്‍ രവി മല്‍സരിച്ചില്ലെങ്കില്‍ പി.പി.തങ്കച്ചന് അവസരം നല്‍കണമെന്ന് ഐ വിഭാഗം പറയുമ്പോഴും സമുദായിക സമവാക്യം പാലിക്കുമ്പോള്‍ അത് അത്ര എളുപ്പമല്ലെന്നും അവര്‍ക്ക് അറിയാം.
പാമൊലിന്‍, സോളര്‍, ബാര്‍ കോഴ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയെ നിരുപാധികം പിന്തുണച്ചിട്ടും തിരിച്ച് ആ മനോഭാവം ഇല്ലെന്നാണ് ഐ ഗ്രൂപ്പിന്റെ പരാതി. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ വി.എം.സുധീരനെതിരെ ഒറ്റക്കെട്ടായി നിന്ന എ, ഐ ഗ്രൂപ്പുകള്ക്കിടയ്ക്ക് സമീപകാല സംഭവങ്ങള്‍ കടുത്ത വിള്ളലാണ് ഉണ്ടാക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha