അവിഹിതബന്ധം നേരിട്ടുകണ്ട ഭാര്യ അന്ധനായ ഭര്‍ത്താവിനെ വെട്ടിക്കൊന്നു
അവിഹിത ബന്ധം ആരോപിച്ച് മുതലമടയില്‍ അന്ധനായ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. മുതലമട കൊട്ടപ്പളളം കോളനിയില്‍ വേലായുധന് (52) ആണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇയാളുടെ ഭാര്യ ഓമനയെ (48) പൊലീസ് അറസ്റ്റു ചെയ്തു മരണമടഞ്ഞ വേലായുധന് മുമ്പ് ലോട്ടറി വില്‍പ്പനയായിരുന്നു തൊഴില്‍. ഇയാള്‍ മദ്യത്തിന് അടിമയുമായിരുന്നു. ഭാര്യ കൂലിവേലയെടുത്ത് കൊണ്ടുവരുന്ന പണം ബലം പ്രയോഗിച്ച് വാങ്ങിയാണ് മദ്യം വാങ്ങിയിരുന്നത്. അന്ധനാണെങ്കിലും നാട്ടിലെ വഴികളെല്ലാം വളരെ പരിചിതമുള്ളതായിരുന്നു. പരസഹായമില്ലാതെയാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്. വേലായുധന്റെ വീട്ടില്‍ താമസിച്ചിരുന്ന അയാളുടെ ബന്ധുവായ സ്ത്രീയും വേലായുധനും തമ്മില്‍ അവിഹിതബന്ധമുളളതായി ഓമനയ്ക്ക് സംശയമുണ്ടായിരുന്നു. ഇക്കാര്യങ്ങളെച്ചൊല്ലി എപ്പോഴും ബഹളം പതിവായിരുന്നു. ചൊവ്വാഴ്ച്ച രാത്രിയും വേലായുധനും ഭാര്യയും വഴക്കിട്ടിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ വീട്ടില്‍ വേലായുധനും ഈ സ്ത്രീയും ഒപ്പം കിടക്കുന്നത് കണ്ടതാണ് ഭാര്യയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടി കൊലപ്പെടുത്തി. സംഭവസ്ഥലത്ത് വച്ച് തന്നെ വേലായുധന് മരിച്ചു. ആദ്യ മകനൊഴികെ മറ്റ് മക്കള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുമ്പേ മരണം സംഭവിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. കുഴല്‍മന്ദം സി.ഐ പി.സി ഹരിദാസിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ദ്ധന് രാജേഷ് കുമാര്‍, എസ്.ഐ വി.ഹരിദാസ് എന്നിവര്‍ ചേര്‍ന്ന് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.
https://www.facebook.com/Malayalivartha